അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്ക് അനുസരിച്ച് ഓരോ മാസവും പത്താം തീയതിയാണ് സൗദിയില്‍ എണ്ണവിലയില്‍ മാറ്റം വരുത്തുന്നത്.
റിയാദ്: സൗദി അറേബ്യയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു. 91 ഇനം പെട്രോളിന് 1.99 റിയാലും 95ഇനം പെട്രോളിന് 2.13 റിയാലുമായാണ് വര്‍ധിപ്പിച്ചത്. 91 ഇനം പെട്രോളിന് 1.90 റിയാലും 95ഇനം പെട്രോളിന് 2.04 റിയാലും ആയിരുന്നു നേരത്തത്തെ വില. അന്താരാഷ്ട്ര വിപണിയിലെ വിലയ്ക്ക് അനുസരിച്ച് ഓരോ മാസവും പത്താം തീയതിയാണ് സൗദിയില്‍ എണ്ണവിലയില്‍ മാറ്റം വരുത്തുന്നത്.
