Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ പെട്രോളിന് വില കൂട്ടി

എല്ലാ മാസവും 11-ാം തീയതിയാണ്  രാജ്യത്ത് ഇന്ധനവില പുനഃപരിശോധിക്കുന്നത്.

petrol price hiked in saudi arabia
Author
riyadh, First Published Feb 11, 2021, 4:15 PM IST

റിയാദ്: സൗദി അറേബ്യയില്‍ പെട്രോളിന് വില കൂട്ടി. ദേശീയ എണ്ണകമ്പനിയായ സൗദി അരാംകോയാണ് വില പുതുക്കി നിശ്ചയിച്ചത്. എല്ലാ മാസവും 11-ാം തീയതിയാണ്  രാജ്യത്ത് ഇന്ധനവില പുനഃപരിശോധിക്കുന്നത്. അതുസരിച്ച് 91 ഇനം പെട്രോളിന്റെ വില ലിറ്ററിന് 1.62 റിയാലില്‍ നിന്നും 1.81 റിയാലായി ഉയര്‍ത്തി. 95 ഇനം പെട്രോളിന്റെ  വില 1.75 റിയാലില്‍ നിന്നും 1.94 റിയാലുമായും വര്‍ധിപ്പിച്ചു.

Follow Us:
Download App:
  • android
  • ios