അബുദാബി: യുഎഇയില്‍ ഫെബ്രുവരി മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. തുടര്‍ച്ചയായ നാലാം മാസവും കുറയ്ക്കുകയാണ് ഇന്ധനവില നിര്‍ണയ അതോരിറ്റി ചെയ്തത്. സൂപ്പര്‍ 98 പെട്രോളിനും സൂപ്പര്‍ 95 പെട്രോളിനും അഞ്ച് ഫില്‍സ് വീതമാണ് വില കുറച്ചത്.

സൂപ്പര്‍ 98 പെട്രോളിന്റെ വില ലിറ്ററിന് രണ്ട് ദിര്‍ഹത്തില്‍ നിന്ന് 1.95 ദിര്‍ഹമായി കുറയും. സൂപ്പര്‍ 95ന് ഇനി 1.84 ദിര്‍ഹമായിരിക്കും വില. ജനുവരിയില്‍ ഇത് 1.89 ദിര്‍ഹമായിരുന്നു. ഡീസലിന് 2.30 ദിര്‍ഹത്തില്‍ നിന്ന് 2.28 ദിര്‍ഹമാക്കി കുറച്ചു.  ആഗോളവിപണിയില്‍ എണ്ണ വില കുറഞ്ഞതിന്റെ പ്രതിഫലനമായാണ് വില കുറച്ചത്.