Asianet News MalayalamAsianet News Malayalam

ഫൈസര്‍ വാക്‌സിന്റെ 19-ാം ബാച്ച് കുവൈത്തിലെത്തിച്ചു

നിലവില്‍ ഫൈസര്‍, ഓക്‌സ്ഫഡ് ആസ്‌ട്രെസെനിക്ക വാക്‌സിനുകളാണ് കുവൈത്തില്‍ നല്‍കുന്നത്.

Pfizer vaccines 19th batch reached kuwait
Author
Kuwait City, First Published May 31, 2021, 11:53 AM IST

കുവൈത്ത് സിറ്റി: ഫൈസര്‍ വാക്‌സിന്റെ 19-ാമത്തെ ബാച്ച് കുവൈത്തില്‍ എത്തിച്ചു. ഞായറാഴ്ച എമിറേറ്റ്‌സ് വിമാനത്തിലാണ് ഒരു ലക്ഷം ഡോസ് വാക്‌സിന്‍ കൂടി എത്തിച്ചത്. 

നിലവില്‍ ഫൈസര്‍, ഓക്‌സ്ഫഡ് ആസ്‌ട്രെസെനിക്ക വാക്‌സിനുകളാണ് കുവൈത്തില്‍ നല്‍കുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ വാക്‌സിനുകള്‍ കൂടി എത്തിക്കാന്‍ ധാരണയായിട്ടുണ്ടെങ്കിലും ഷിപ്പ്‌മെന്റ് നടന്നിട്ടില്ല. കൊവിഡ് വാക്‌സിനേഷന്‍ ദൗത്യം വേഗത്തിലാക്കാന് കൂടുതല്‍ ഡോസ് വാക്‌സിന്‍ ലഭിക്കേണ്ടതുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios