റിയാദ്: സൗദി അറേബ്യയിലെ താഇഫില്‍ നിയന്ത്രണംവിട്ട പിക്കപ്പ് വാഹനം ആളുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറി. അല്‍സൈന റോഡില്‍ ഒരു വ്യാപാര സ്ഥാപനത്തിന് മുന്നിലിരിക്കുകയായിരുന്നവര്‍ക്ക് നേരെയാണ് വാഹനം ഇടിച്ചുകയറിയത്.

അപകടം സംഭവിച്ച ഉടന്‍ വാഹനത്തിന്റെ ഡ്രൈവര്‍ പുറത്തിറങ്ങി ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  വാഹനം അമിത വേഗതയിലാണെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. 
വീഡിയോ...
"