Asianet News MalayalamAsianet News Malayalam

കുവൈത്ത് അമീറിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മധ്യപൂര്‍വ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നയെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi vijayan condoles on the death of the emir of kuwait
Author
Thiruvananthapuram, First Published Sep 30, 2020, 8:50 AM IST

തിരുവനന്തപുരം: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ  നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുവൈത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നുയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. മധ്യപൂര്‍വ മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ജാബിര്‍ അൽ സബാഹിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. കുവൈത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലർത്തിയിരുന്നു. മധ്യപൂർവ മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു.

Follow Us:
Download App:
  • android
  • ios