യു6-1116 വിമാനം കുവൈത്തില്‍ നിന്ന് പുറപ്പെട്ട ശേഷമാണ് വിമാനത്തില്‍ സംശയകരമായ ചില വസ്തുക്കളുണ്ടെന്ന സന്ദേശം ലഭിച്ചതെന്ന് ഉറാല്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാന്‍ പൈലറ്റുമാര്‍ അനുമതി തേടുകയായിരുന്നു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. മോസ്‍കോയിലേക്ക് പോവുകയായിരുന്ന ഉറാല്‍ എയര്‍ലൈന്‍സ് വിമാനമാണ് അസര്‍ബൈജാനിലെ ബകു വിമാനത്താവളത്തിലിറക്കിയത്. 225 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

യു6-1116 വിമാനം കുവൈത്തില്‍ നിന്ന് പുറപ്പെട്ട ശേഷമാണ് വിമാനത്തില്‍ സംശയകരമായ ചില വസ്തുക്കളുണ്ടെന്ന സന്ദേശം ലഭിച്ചതെന്ന് ഉറാല്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാന്‍ പൈലറ്റുമാര്‍ അനുമതി തേടുകയായിരുന്നു. പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്നും എന്നാല്‍ ഒരു യാത്രക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.