ഹൗസിങ്‌ കോമ്പൗണ്ടുകളിലോ കെട്ടിടങ്ങള്‍ക്കിടയിലോ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്രിക്കറ്റും ഫുട്ബോളും കളിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് റാസല്‍ഖൈമ പൊലീസ് ട്വീറ്റ് ചെയ്‍തു. 

റാസല്‍ഖൈമ: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ ക്രിക്കറ്റും ഫുട്‍ബോളും കളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി റാസല്‍ഖൈമ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‍മെന്റ് ടീം. ഹൗസിങ്‌ കോമ്പൗണ്ടുകളിലോ കെട്ടിടങ്ങള്‍ക്കിടയിലോ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്രിക്കറ്റും ഫുട്ബോളും കളിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്ന് റാസല്‍ഖൈമ പൊലീസ് ട്വീറ്റ് ചെയ്‍തു.

നിരോധനം ലംഘിക്കുന്നവര്‍ക്ക് പിഴ ശിക്ഷ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് കളിച്ചതിന് ഷാര്‍ജയില്‍ 13 പേര്‍ക്ക് അധികൃതര്‍ അടുത്തിടെ പിഴ ചുമത്തിയിരുന്നു. കൊവിഡ് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തമായ പരിശോധനയാണ് വിവിധ എമിറേറ്റുകളില്‍ അധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Scroll to load tweet…