ദുബൈ എക്‌സ്‌പോ മോദി സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മോദി യുഎഇ സന്ദര്‍ശിക്കാനൊരുങ്ങിയത്. 2015ലാണ് പ്രധാനമന്ത്രി ആദ്യമായി യുഎഇ സന്ദര്‍ശിച്ചത്.
ദില്ലി: ഒമിക്രോണ്‍(Omicron) ആശങ്കകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Narendra Modi) യുഎഇ(UAE) സന്ദര്‍ശനം മാറ്റിവെച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 2022ലെ അദ്ദേഹത്തിന്റെ ആദ്യ വിദേശയാത്രയായിരുന്നു ഇത്. ജനുവരി ആറിനായിരുന്നു പ്രധാനമന്ത്രി യുഎഇ സന്ദര്‍ശിക്കാനിരുന്നത്.
ദുബൈ എക്‌സ്‌പോ മോദി സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയും യുഎഇയും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മോദി യുഎഇ സന്ദര്‍ശിക്കാനൊരുങ്ങിയത്. 2015ലാണ് പ്രധാനമന്ത്രി ആദ്യമായി യുഎഇ സന്ദര്‍ശിച്ചത്. 2018ലും 2019ലും മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു. രാജ്യത്തെ ഉന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് അംഗീകാരവും മോദിക്ക് ലഭിച്ചിട്ടുണ്ട്.
നാളെ പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ; വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Modi) 2021 ഡിസംബർ 30-ന് ഉത്തരാഖണ്ഡിലെ ഹൽദ്‌വാനി സന്ദർശിക്കും. 17500 കോടിയിലധികം വരുന്ന 23 പദ്ധതികളുടെ (Inauguration and foundation stone) ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. 23 പദ്ധതികളിൽ (23 Projects) 14100 കോടിയിലധികം വരുന്ന 17 പദ്ധതികൾക്കാണ് തറക്കല്ലിടുക. ജലസേചനം, റോഡ്, പാർപ്പിടം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, വ്യവസായം, ശുചിത്വം, കുടിവെള്ള വിതരണം എന്നിവയുൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള വിവിധ മേഖലകൾ/പ്രദേശങ്ങൾ ഈ പദ്ധതികൾ ഉൾക്കൊള്ളുന്നു. ഒന്നിലധികം റോഡ് വീതി കൂട്ടൽ പദ്ധതികൾ, പിത്തോരഗഡിലെ ജലവൈദ്യുത പദ്ധതി, നൈനിറ്റാളിലെ മലിനജല ശൃംഖല മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ എന്നിവയുൾപ്പെടെ 6 പദ്ധതികളുടെ ഉദ്ഘാടനത്തിന് പരിപാടി സാക്ഷ്യം വഹിക്കും. ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളുടെ മൊത്തം ചെലവ് 3400 കോടി രൂപയാണ്.
ഏകദേശം 5750 കോടി രൂപ ചെലവിൽ നിർമിക്കുന്ന ലഖ്വാർ വിവിധോദ്ദേശ്യ പദ്ധതിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതി ആദ്യമായി വിഭാവനം ചെയ്തത് 1976-ലാണ്. വർഷങ്ങളോളം കെട്ടിക്കിടക്കുകയായിരുന്നു. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് പദ്ധതിയുടെ തറക്കല്ലിടലിന് പിന്നിലെ ശക്തി. ദേശീയ പ്രാധാന്യമുള്ള ഈ പദ്ധതി ഏകദേശം 34,000 ഹെക്ടർ അധിക ഭൂമിയിൽ ജലസേചനം സാധ്യമാക്കും, 300 മെഗാവാട്ട് ജലവൈദ്യുതി ഉൽപ്പാദിപ്പിക്കാനും ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ എന്നീ ആറ് സംസ്ഥാനങ്ങൾക്ക് കുടിവെള്ളം നൽകാനും കഴിയും. രാജ്യത്തിന്റെ വിദൂര സ്ഥലങ്ങളിൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, ഏകദേശം 8700 കോടി രൂപയുടെ ഒന്നിലധികം റോഡ് മേഖലയിലെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും.
4000 കോടി രൂപ ചെലവിൽ നിർമിക്കുന്ന മൊറാദാബാദ്-കാശിപൂർ റോഡിന്റെ 85 കിലോമീറ്റർ നാലുവരിപ്പാതയാണ് തറക്കല്ലിടുന്ന പദ്ധതികൾ. ഗദർപൂർ-ദിനേശ്പൂർ-മഡ്‌കോട്ട-ഹൽദ്‌വാനി റോഡിന്റെ (എസ് എച് -5) 22 കിലോമീറ്റർ നീളത്തിലും കിച്ച മുതൽ പന്ത്‌നഗർ വരെയുള്ള 18 കിലോമീറ്റർ നീളത്തിലും (എസ് എച് -44); ഉധംസിങ് നഗറിൽ എട്ട് കിലോമീറ്റർ നീളമുള്ള ഖത്തിമ ബൈപാസ് നിർമാണം; 175 കോടിയിലധികം ചെലവിൽ നിർമ്മിക്കുന്ന നാലുവരി ദേശീയ പാത (എൻ എച് 109ഡി ) നിർമ്മാണം. ഈ റോഡ് പദ്ധതികൾ ഗർവാൾ, കുമയോൺ, തെരായ് മേഖലകളുടെ കണക്റ്റിവിറ്റിയും ഉത്തരാഖണ്ഡും നേപ്പാളും തമ്മിലുള്ള ബന്ധവും മെച്ചപ്പെടുത്തും. ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം, മെച്ചപ്പെട്ട കണക്റ്റിവിറ്റി രുദ്രാപൂരിലെയും ലാൽകുവാനിലെയും വ്യവസായ മേഖലകൾക്കും ഗുണം ചെയ്യും.
കൂടാതെ, പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴിൽ സംസ്ഥാനത്തുടനീളമുള്ള ഒന്നിലധികം റോഡ് പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 625 കോടിയിലധികം രൂപ ചെലവിൽ 1157 കിലോമീറ്റർ ദൈർഘ്യമുള്ള 133 ഗ്രാമീണ റോഡുകൾ സ്ഥാപിക്കലും ഏകദേശം 450 കോടി രൂപ ചെലവിൽ 151 പാലങ്ങളുടെ നിർമ്മാണവും പദ്ധതികളിൽ ഉൾപ്പെടുന്നു.
