റിയാദ്: കർഫ്യൂ നിയമം ലംഘിച്ച് അത് വീഡിയോയിൽ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെ പിടികൂടി. റിയാദ് പ്രവിശ്യയിലെ അൽഖുവയ്യയിൽ നിന്നാണ് വീഡിയോ ക്ലിപ്പിലുള്ളവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതെന്ന് റിയാദ് മേഖല പൊലീസ് വക്താവ് കേണൽ ശാകിർ ബിൻ സുലൈമാൻ അൽതുവൈജരി പറഞ്ഞു.

കർഫ്യൂ നിയമം ലംഘിക്കുന്നതും സംഘത്തിലൊരാൾ പൊലീസിനോട് സംസാരിക്കുന്നതുമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞു പിടികൂടിയത്. 20 വയസ് പ്രായം തോന്നിക്കുന്നവരാണിവർ. ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും വക്താവ് പറഞ്ഞു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക