ഹെലികോപ്ടറിലെത്തിയാണ്  പൊലീസ് സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മസ്കറ്റ്: ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ജബല്‍ അക്തര്‍ പ്രദേശത്തെ ഉയര്‍ന്ന സ്ഥലത്ത് നിന്നും വീണയാളെ റോയല്‍ ഒമാന്‍ പൊലീസ് എത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഹെലികോപ്ടറിലെത്തിയാണ് പൊലീസ് സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റയാളെ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നിസ്‍വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു .

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred