മസ്‌കറ്റ്: ഒമാനില്‍ വാദിയില്‍ വീണയാളെ പൊലീസ് ഏവിയേഷന്‍ രക്ഷപ്പെടുത്തി. അല്‍ ഖാബൂറ വിലായത്തില്‍ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. അല്‍ ഖാബൂറയിലെ വാദിയില്‍ വീണയാളെ പൊലീസ് ഏവിയേഷന്‍ രക്ഷപ്പെടുത്തിയെന്നും ഇയാളെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.