ഇങ്ങനെ ഒരാളെ കാണാതായതായി ഇതുവരെ ആരും പരാതിയും നല്‍കിയിട്ടില്ല. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജിയിലാണ് ഇപ്പോള്‍ മൃതദേഹം ഉള്ളത്.

ദുബൈ: അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ ദുബൈ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ബര്‍ ദുബൈ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിയാനാണ് പൊലീസ് സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇയാളുടെ മൃതദേഹത്തില്‍ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരുന്നില്ല. 

ഇങ്ങനെ ഒരാളെ കാണാതായതായി ഇതുവരെ ആരും പരാതിയും നല്‍കിയിട്ടില്ല. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജിയിലാണ് ഇപ്പോള്‍ മൃതദേഹം ഉള്ളത്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബര്‍ ദുബൈ പൊലീസ് കോള്‍ സെന്ററിന്റെ (04) 901 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. 

Scroll to load tweet…

നായയുടെ കുര സഹിക്കാനാവുന്നില്ലെന്ന് അയല്‍ക്കാര്‍; ഒടുവില്‍ പ്രവാസി ഉടമസ്ഥന്‍ ജയിലില്‍!

നാട്ടില്‍ പോകുന്നെന്ന് പറഞ്ഞ് സ്‍പോണ്‍സറെ കബളിപ്പിച്ച പ്രവാസി വനിതക്കെതിരെ നടപടി

റാസല്‍ഖൈമ: യുഎഇയില്‍ നാട്ടില്‍ പോകുന്നെന്ന് പറഞ്ഞ് സ്‍പോണ്‍സറെ കബളിപ്പിച്ച പ്രവാസി വനിതയ്‍ക്കെതിരെ കോടതി വിധി. റാസല്‍ഖൈമയിലായിരുന്നു സംഭവം. വിസ പുതുക്കുന്നതിനും മറ്റ് ചെലവുകള്‍ക്കും സ്‍പോണ്‍സര്‍ക്ക് ചെലവായ തുക വീട്ടുജോലിക്കാരി നല്‍കണമെന്ന് കോടതി ഉത്തരവിട്ടു.

മകന് സുഖമില്ലെന്നും നാട്ടിലേക്ക് പോകണമെന്നുമാണ് വീട്ടുജോലിക്കാരി തന്റെ വനിതാ സ്‍പോണ്‍സറോട് പറഞ്ഞത്. ഇതനുസരിച്ച് ദുബൈ വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്സി വാഹനവും വിളിച്ച് നല്‍കി. ടാക്സി കൂലിയായി 300 ദിര്‍ഹം സ്‍പോണ്‍സര്‍ കൊടുക്കുകയും ചെയ്തു. എന്നാല്‍ യാത്ര തുടങ്ങിയ ശേഷം, തന്നെ വിമാനത്താവളത്തില്‍ അല്ല എത്തിക്കേണ്ടതെന്നും ദുബൈയിലെ ഒരു അപ്പാര്‍ട്ട്മെന്റിലേക്കാണ് കൊണ്ടുപോകേണ്ടതെന്നും യുവതി ഡ്രൈവറോട് പറഞ്ഞു. രാജ്യം വിട്ട് പോകേണ്ട സമയം കഴിഞ്ഞിട്ടും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള സന്ദേശം ലഭിക്കാതെ വന്നപ്പോഴാണ് സ്‍പോണ്‍സര്‍ അന്വേഷിച്ചത്.

പാലത്തിനു മുകളില്‍ സൈക്കിളുകളുമായി അഭ്യാസം; യുഎഇയില്‍ ഒരുകൂട്ടം യുവാക്കള്‍ അറസ്റ്റില്‍

ജോലിക്കാരി രാജ്യം വിട്ട് പോയിട്ടില്ലെന്നും ദുബൈയിലുണ്ടെന്നും മനസിലായി. തുടര്‍ന്ന് പരാതി നല്‍കി. ജോലിക്കാരിയുടെ വിസ പുതുക്കാനും ടിക്കറ്റിനുമായി തനിക്ക് 4800 ദിര്‍ഹം ചെലവായെന്ന് സ്‍പോണ്‍സര്‍ കോടതിയെ അറിയിച്ചു. ഈ പണവും, നിയമ നടപടികള്‍ക്ക് ചെലവായ തുകയും ജോലിക്കാരി സ്‍പോണ്‍സര്‍ക്ക് തിരികെ നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു.