മസ്‌കറ്റ്: ഒമാന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറേബ്യന്‍ കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തമാകും. ഇതുമൂലം അടുത്ത 24 മണിക്കൂറിനകം അറബിക്കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാവാനും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും സിവില്‍ ഏവിയേഷന്റ്‌റെ അറിയിപ്പില്‍ പറയുന്നു.

വടക്ക് പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദ്ദം മെയ് 16ഓടെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര അറിയിപ്പില്‍ പറയുന്നു. ചുഴലിക്കാറ്റ് രൂപം കൊള്ളുകയാണെങ്കില്‍ മ്യാന്മാര്‍ നല്‍കിയ 'ടൗട്ടെ ' Taukte (Tau tae) എന്ന പേരായിരിക്കും വിളിക്കുക.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona