പ്രവാസികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താനായെന്ന് ഒമാനിലെ ഇന്ത്യൻ സ്ഥാനപതി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 11:06 AM IST
Pravasi Bharatiya Divas celebrations in imbassy kuwait
Highlights

ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി മുനു മഹാവീർ മസ്‍കത്തിലെ പ്രവാസി ഭാരതീയ ദിനാചരണം  ഉദ്‍ഘാടനം ചെയ്തു. ഇത്തരത്തിലുള്ള  അവസരങ്ങളും വേദികളും പ്രവാസികളുടെ ക്ഷേമത്തിനും സംരക്ഷത്തിനും, ഒപ്പം തങ്ങൾക്ക് ആഥിത്യമരുളുന്ന രാജ്യങ്ങളുമായുള്ള  ബന്ധം ശക്തിപെടുത്താനും സാധിക്കുമെന്ന് സ്ഥാനപതി പറഞ്ഞു.

മസ്കത്ത്: പ്രവാസി ഭാരതീയ ദിനാചരണത്തിലൂടെ വിദേശ ഇന്ത്യാക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് സഹായകരമായ പ്രവർത്തനങ്ങൾ നടത്താനായെന്ന് ഇന്ത്യൻ സ്ഥാനപതി മുനു മഹാവീർ. 15-മത് 'പ്രവാസി ഭാരതീയ ദിവസ്' ആചരണത്തോടു മസ്കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി മുനു മഹാവീർ മസ്‍കത്തിലെ പ്രവാസി ഭാരതീയ ദിനാചരണം  ഉദ്‍ഘാടനം ചെയ്തു. ഇത്തരത്തിലുള്ള  അവസരങ്ങളും വേദികളും പ്രവാസികളുടെ ക്ഷേമത്തിനും സംരക്ഷത്തിനും, ഒപ്പം തങ്ങൾക്ക് ആഥിത്യമരുളുന്ന രാജ്യങ്ങളുമായുള്ള  ബന്ധം ശക്തിപെടുത്താനും സാധിക്കുമെന്ന് സ്ഥാനപതി പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ 'ഭാരത് കോ ജാനിയേ' എന്ന ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനവും നിര്‍വ്വഹിച്ചു. ഒമാനിലെ മുൻ വര്‍ഷങ്ങളിലെ പ്രവാസി ഭാരതീയ അവാർഡ് ജേതാക്കൾ, വ്യവസായ രംഗത്തെ പ്രമുഖർ, എംബസി ഉദ്യോഗസ്ഥർ, സാമൂഹ്യ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ  എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
 
loader