പ്രധാനമന്ത്രി കിരിയാക്കസ് മിത് സോടകിസുമായും ഗ്രീക്ക് പ്രതിനിധികളുമായും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.
അബുദാബി: ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഗ്രീസ് തലസ്ഥാനമായ ആതന്‍സിലെത്തി. പ്രസിഡന്‍ഷ്യല്‍ പാലസിലെത്തിയ ശൈഖ് മുഹമ്മദിനെ ഗ്രീക്ക് പ്രസിഡന്റ് കാറ്റെറിന സകെല്ലറോപൗലോയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
പ്രധാനമന്ത്രി കിരിയാക്കസ് മിത് സോടകിസുമായും ഗ്രീക്ക് പ്രതിനിധികളുമായും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി. തന്ത്രപരമായ പങ്കാളികളുമായി പരസ്പര സഹകരണവും സാമ്പത്തിക ബന്ധങ്ങളും ശക്തമാക്കുന്നതിന് യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ വര്‍ഷം മേയില്‍ ഗ്രീസ് പ്രസിഡന്റ് അബുദാബി സന്ദര്‍ശിച്ചിരുന്നു.
ഒക്ടോബറോടെ വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍
ദുബൈ: ദസറ, ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഒക്ടോബറില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ വീണ്ടും ഇരട്ടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒക്ടോബര്‍ 24ന് ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കമാവുമ്പോള്‍ ഒക്ടോബര്‍ 24നാണ് ഉത്തരേന്ത്യയിലെ ദസറ. ഈ സീസണിന് മുന്നോടിയായി ദുബൈ ഉള്‍പ്പെടെയുള്ള പ്രധാന ഡെസ്റ്റിനേഷനുകളിലേക്കുള്ള ബുക്കിങ് അന്വേഷണങ്ങള്‍ ലഭിച്ചു തുടങ്ങിയതായി ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.
ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്ക് പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയെന്ന ശീലം വിമാനക്കമ്പനികള്‍ ഈ സീസണിലും ആവര്‍ത്തിക്കും. വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയായെങ്കിലും വര്‍ദ്ധിക്കുമെന്നാണ് യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍ അഭിപ്രായപ്പെടുന്നത്. പൊതുവെ ഉത്തരേന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സമയാണിത്.
ഇന്ത്യയ്‍ക്കും യുഎഇക്കും ഇടയില്‍ ഈ കാലയളവിനിടയില്‍ വിമാന സര്‍വീസുകളുടെ എണ്ണം കൂടാന്‍ സാധ്യതയില്ലാത്തിതിനാല്‍ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് വിമാന ടിക്കറ്റ് നിരക്ക് മുകളിലേക്ക് നീങ്ങിത്തുടങ്ങും. ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്നായിരിക്കും വിമാന യാത്രക്കാരുടെ തിരക്കേറുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
