30 ശതമാനം മുതല്‍ 50ശതമാനം വരെ വില ഉയരുമെന്നാണ് കരുതുന്നത്. പാല്‍, തൈര്, ലബന്‍, റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന ക്രീം പോലെയുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉള്‍പ്പെടെ വില വര്‍ധിക്കും.

മനാമ: സൗദി അറേബ്യയില്‍ നിന്നുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിക്കും. ഇവയ്ക്ക് നല്‍കിയിരുന്ന സബ്‌സിഡി പിന്‍വലിക്കാന്‍ സൗദി ക്യാബിനറ്റ് തീരുമാനിച്ചതോടെയാണ് പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉയരുന്നത്. ഇതോടെ ബഹ്‌റൈനിലെ ഉപഭോക്താക്കള്‍ക്ക് സൗദിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന തങ്ങളുടെ ഇഷ്ട പാല്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ബുധനാഴ്ച മുതല്‍ കൂടുതല്‍ വില നല്‍കേണ്ടി വരും.

ഏതാനും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ട് സൗദി കമ്പനികളില്‍ നിന്ന് തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചതായി ബഹ്‌റൈനിലെ ചില കടയുടമകളെ ഉദ്ധരിച്ച് 'ന്യൂസ് ഓഫ് ബഹ്‌റൈന്‍' റിപ്പോര്‍ട്ട് ചെയ്തു. 30 ശതമാനം മുതല്‍ 50ശതമാനം വരെ വില ഉയരുമെന്നാണ് കരുതുന്നത്. പാല്‍, തൈര്, ലബന്‍, റഫ്രിജറേറ്ററില്‍ സൂക്ഷിക്കാവുന്ന ക്രീം പോലെയുള്ള പാല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉള്‍പ്പെടെ വില വര്‍ധിക്കും. പാല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഷിപ്പിങ്, ലോജിസ്റ്റിക്‌സ് എന്നിവയില്‍ 100 ശതമാനം വര്‍ധനവുണ്ടായിട്ടുള്ളതായി സൗദി കമ്പനികള്‍ അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona