Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം സൗദി സന്ദര്‍ശിക്കും

ഒക്ടോബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, സൗദി അറേബ്യ സന്ദര്‍ശിച്ചേക്കും. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

prime minister narendra modi to visit saudi arabia october
Author
Riyadh Saudi Arabia, First Published Sep 23, 2019, 6:34 PM IST

ജിദ്ദ: പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം സൗദി അറേബ്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും സന്ദര്‍ശന വിവരം സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ സ്ഥരീകരിച്ചിട്ടുണ്ട്. ഒക്ടോബർ 27,28 തീയ്യതികളിലായിരിക്കും പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നാണ് കരുതുന്നത്. റിയാദിലെ എക്സിബിഷൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതടക്കം വിപുലമായ പരിപാടികളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒരുങ്ങുന്നത്.

2016ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ രംഗങ്ങളില്‍ നിരവധി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷം പ്രധാനമന്ത്രി സൗദിയിലെത്തുന്നത്. പുതിയ കരാറുകളിലും ഇന്ത്യയും സൗദിയും ഒപ്പുവെച്ചേക്കും. 

Follow Us:
Download App:
  • android
  • ios