ജിദ്ദ: ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സൗദി അറേബ്യയിലെ ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രി അടച്ചു. ജാമിഅ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന അന്ദല്‍സിയ ആശുപത്രിയാണ് അടച്ചത്. ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനങ്ങളും ഔദ്യോഗിക മാനദണ്ഡങ്ങളും പാലിച്ചാണ് കൊവിഡ് കേസുകള്‍ കൈകാര്യം ചെയ്‌തെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം കൊവിഡ് 19 ബാധിച്ച്  സൗദിയിൽ ആറുപേര്‍ കൂടി മരിച്ചു. 493 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സൗദിയിൽ ഇതുവരെ കൊവിഡ് 19 ബാധിച്ചു മരിച്ചവരുടെ എണ്ണം79 ആയി. ഏറ്റവും കൂടുതൽ പേരിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മദീനയിലാണ്. 109 പേരിലാണ് മദീനയിൽ കൊവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ സൗദിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5862 ആയി. ഇതിൽ 4852 പേര് ചികിത്സയിലാണെന്നും 71 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.