ഫെബ്രുവരി അഞ്ചിന് അബുദാബി ശൈഖ് സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ് കുര്‍ബാന നടക്കുന്നത്.

അബുദാബി: മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി. യുഎഇ മാനവ വിഭവശേഷി മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പാസ് ലഭിച്ചവര്‍ക്ക് അവധി ലഭിക്കും. ഫെബ്രുവരി അഞ്ചിന് അബുദാബി ശൈഖ് സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ് കുര്‍ബാന നടക്കുന്നത്.