നബിദിനവും ദേശീയദിനവും പ്രമാണിച്ച് ഒമാന്‍ ഭരണകൂടം അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. നവംബര്‍ 20(ചൊവ്വാഴ്ച) മുതല്‍ 22 (വ്യാഴാഴ്ച) വരെയുള്ള തീയതികളിലായിരിക്കും അവധി. 

മസ്‌ക്കറ്റ്: നബിദിനവും ദേശീയദിനവും പ്രമാണിച്ച് ഒമാന്‍ ഭരണകൂടം അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. നവംബര്‍ 20(ചൊവ്വാഴ്ച) മുതല്‍ 22 (വ്യാഴാഴ്ച) വരെയുള്ള തീയതികളിലായിരിക്കും അവധി. വെള്ളി, ശനി ദിവസങ്ങളിലെ അവധി കൂടെ കഴിഞ്ഞാല്‍ ഞായറാഴ്ചയായിരുക്കും അടുത്ത പ്രവര്‍ത്തി ദിവസം.

മാനവവിഭവ ശേഷി വകുപ്പിനെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഒമാന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നബിദിനത്തോടൊപ്പമാണ് 48-ാം ദേശീയദിനവും ഒമാന്‍ ആഘോഷിക്കുന്നത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദ് ആണ് അവധി അറിയിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. 20,21,22 ദിവസങ്ങളില്‍ സ്വകാര്യ മേഖലയ്ക്കും അവധിയായിരിക്കുമെന്ന് മാനവവിഭവ ശേഷി വകുപ്പ് അറിയിച്ചിട്ടുണ്ട്.