മസ്കറ്റ്: ഒമാനില്‍ നബിദിന അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 വ്യാഴാഴ്ചയാണ് രാജ്യത്ത് നബിദിനത്തോടനുബന്ധിച്ച് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി ചേരുമ്പോള്‍ ആകെ മൂന്നു ദിവസം അവധി ലഭിക്കും.

യുഎഇയിലും കുവൈത്തിലും സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 29 വ്യാഴാഴ്ചയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം.