ദോഹ ബിര്‍ല പബ്ലിക് സ്കൂളില്‍ വച്ചുനടന്ന യോഗ്യതാപരീക്ഷയില്‍ ഖത്തറിന്റെ വിവിധ മേഖലകളില്‍ നിന്ന് 302 ടീമുകളിലായി 604 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അടുത്ത പരീക്ഷ ശനിയാഴ്ച യുഎഇയില്‍ നടക്കും. ദുബായി ബില്‍വ പബ്ലിക് സ്കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഒ എം ആര്‍ ടെസ്റ്റ്. 

ദോഹ: പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ ഏഴാം സീസണ്‍ യോഗ്യതാ പരീക്ഷകള്‍ക്ക് ഖത്തറില്‍ തുടക്കമായി. യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഒ എം ആര്‍ ടെസ്റ്റ് ശനിയാഴ്ച ദുബായില്‍ നടക്കും

ദോഹ ബിര്‍ല പബ്ലിക് സ്കൂളില്‍ വച്ചുനടന്ന യോഗ്യതാപരീക്ഷയില്‍ ഖത്തറിന്റെ വിവിധ മേഖലകളില്‍ നിന്ന് 302 ടീമുകളിലായി 604 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. അടുത്ത പരീക്ഷ ശനിയാഴ്ച യുഎഇയില്‍ നടക്കും. ദുബായി ബില്‍വ പബ്ലിക് സ്കൂളില്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് ഒ എം ആര്‍ ടെസ്റ്റ്. അന്നേദിവസം വൈകീട്ട് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ ഏഴാം സീസണിലെ വിജയികളെ പ്രഖ്യാപിക്കും. ഗള്‍ഫില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം രാജ്യത്തെ അടുത്തറിയാനുള്ള അവസരമാണ് പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യനിലൂടെ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്നത്. 

കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് അഭൂതപൂര്‍വമായ തിരക്കാണ് ഇത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ അനുഭവപ്പെട്ടത്. ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെപോയവര്‍ക്ക് ശനിയാഴ്ച ദുബായിലെ പരീക്ഷാകേന്ദ്രത്തില്‍ തത്സമയ റജിസ്ട്രേഷനും സംവിധാനം ഒരുക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകുന്നതോടൊപ്പം അഹമ്മദാബാദ് സ്റ്റാച്യൂ ഓഫ് യൂണിറ്റി തുടങ്ങിയ മേഖലകളിലൂടെയും പ്രൗഡ് റ്റു ബി ആന്‍ ഇന്ത്യന്‍ സംഘം പര്യടനം നടത്തും.