മസ്‌കറ്റ്: ഒമാനില്‍ പൊതുജന സേവന കേന്ദ്രം തുറന്നു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ ഖുറയാത്ത് വിലയത്തില്‍ റോയല്‍ ഒമാന്‍ പൊലീസിന്റെ സേവന കേന്ദ്രത്തില്‍ നിന്നും വാഹന രജിസ്‌ട്രേഷന്‍, സ്വദേശികള്‍ക്കുള്ള തിരിച്ചറിയല്‍ രേഖകള്‍, പാസ്സ്‌പോര്‍ട്ടുകള്‍, സ്ഥിരതാമസക്കാര്‍ക്കുള്ള കാര്‍ഡുകള്‍ എന്നീ സേവനങ്ങള്‍ ആരംഭിച്ചതായി റോയല്‍ ഒമാന്‍ പലീസിന്റെ അറിയിപ്പില്‍ പറയുന്നു.