Asianet News MalayalamAsianet News Malayalam

കൊവിഡ് വാക്‌സിനേഷന്‍: 40 ലക്ഷം ഡോസ് പിന്നിട്ട് ഖത്തര്‍

രാജ്യത്ത് യോഗ്യരായവരില്‍ 88.8 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 76.6 ശതമാനമാണിത്.

qatar  administers over four lakhs covid vaccine
Author
Doha, First Published Aug 12, 2021, 8:44 PM IST

ദോഹ: കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനില്‍ 40 ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ട് ഖത്തര്‍. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 4,012,536 ഡോസ് വാക്‌സിനാണ് രാജ്യത്താകെ വിതരണം ചെയ്തത്.

രാജ്യത്ത് യോഗ്യരായവരില്‍ 88.8 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചു. രാജ്യത്തെ ആകെ ജനസംഖ്യയുടെ 76.6 ശതമാനമാണിത്. ജനസംഖ്യയുടെ  74.9 ശതമാനം ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തതോടെ വാക്‌സിനേഷന്‍ ക്യാമ്പയിന്‍ അതിവേഗത്തില്‍ മുമ്പോട്ടു പോകുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios