27 വർഷത്തിന് ശേഷം ഖത്തർ എയർവേയ്സിൽ നേതൃമാറ്റം; അക്ബർ അൽ ബകർ പടിയിറങ്ങി
27 വർഷങ്ങൾക്ക് ശേഷം, ഞാൻ നിങ്ങൾക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. ജീവനക്കാർക്കയച്ച ഇ മെയിലിൽ അക്ബർ അൽ ബകർ ഇങ്ങനെ കുറിച്ചു.

ദോഹ: 27 വർഷത്തിന് ശേഷം ഖത്തർ എയർവേയ്സിൽ നേതൃമാറ്റം. കമ്പനിയെ മുന്നിൽ നിന്ന് നയിച്ച സിഇഒ അക്ബർ അൽ ബകർ 27 വർഷത്തിന് ശേഷം പടിയിറങ്ങി. ബദർ മുഹമ്മദ് അൽ മീർ ആയിരിക്കും പുതിയ സിഇഒ. ലോകത്തെ മികച്ച വിമാനക്കമ്പനിയെന്ന ബഹുമതി ഏഴുതവണ നേടിയാണ് അക്ബർ അൽ ബകറിന്റെ പടിയിറക്കം.
27 വർഷങ്ങൾക്ക് ശേഷം, ഞാൻ നിങ്ങൾക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണ്. ജീവനക്കാർക്കയച്ച ഇ മെയിലിൽ അക്ബർ അൽ ബകർ ഇങ്ങനെ കുറിച്ചു. 5 വിമാനങ്ങളുമായി തുടക്കം കുറിച്ച ഖത്തർ എയർവേയ്സ് ഇക്കാലയളവിനുള്ളിൽ ലോകമാകെ ചിറകുവിരിച്ചു പറന്നു. 250ലധികം വിമാനങ്ങൾ, ലോകത്തെ 160ലധികം കേന്ദ്രങ്ങളിലേക്ക് പറക്കുന്നു ഇന്ന്. നവംബർ 5ന് അക്ബർ അൽ ബകർ പടിയിറങ്ങും. ലോകത്തെ മികച്ച എയർലൈനെന്ന ബഹുമതി ഏഴുതവണ ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി നേടി. ബിസിനസ് ക്ലാസിലും കസ്റ്റമർ സർവീസിലുമാണ് ഖത്തർ എയർവേയ്സ് മറ്റാർക്കും പിടികൊടുക്കാത്ത നേട്ടങ്ങൾ സ്വന്തമാക്കിയത്.
Read Also - അധിക ബാഗേജ് നിരക്കില്‍ വന്‍ ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
കമ്പനിയുടെ ഹബ്ബായ ഹമദ് രാജ്യാന്തര വിമാനത്താവളം ലോകത്തെ മികച്ച വിമാനത്താവളമെന്ന നേട്ടവും സ്വന്തമാക്കി. എയർലൈൻ രംഗത്തെ പ്രമുഖൻ ബദർ മുഹമ്മദ് അൽ മീർ ആണ് പുതിയ സിഇഒ. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ തലപ്പത്ത് നിന്നും അക്ബർ അൽ ബക്കർ പടിയിറങ്ങും. ഖത്തർ ടൂറിസം ചെയർമാൻ സ്ഥാനത്തും മാറ്റമുണ്ടായി. അക്ബർ അൽ ബകറിന് പകരം സാദ് അലി അൽ ഖർജിയാണ് പുതിയ ചെയർമാൻ. ഏറ്റവും സ്വാധിനമുള്ള വ്യക്തിത്വങ്ങളിൽ ഒരാളായഅക്ബർ അൽ ബകറിന്റെ പുതിയ ചുമതല എന്താകും എന്നതിലും ആകാംക്ഷയുണ്ട്.
1997ൽ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫയാണ് അദ്ദേഹത്തെ നിയമിച്ചത്. വെറും നാല് വിമാനങ്ങളുമായി തുടക്കം. ഇന്ന് 250ലധികം വിമാനങ്ങൾ, 160 ഇടങ്ങളിലേക്ക് യാത്ര. 7 തവണ ലോകത്തെ ഏറ്റവും മികച്ച എയർലൈനായി. ഹമദ് വിമാനത്താവളം ലോകത്തെ മികച്ച വിമാനത്താവളമായി.
ബിസിനസ് ക്ലാസ് പത്ത് തവണ അവാർഡ് സ്വന്തമാക്കുകയും ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം