Asianet News MalayalamAsianet News Malayalam

ഖത്തര്‍ അമീര്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

ഡിസംബര്‍ 23നാണ് രാജ്യത്ത് വാക്‌സിനേഷന്‍ ക്യാമ്പയിനിന്റെ ആദ്യ ഘട്ടം ആരംഭിച്ചത്. ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെയുള്ള വാക്‌സിനേഷന്റെ ഈ ഘട്ടം 2021 ജനുവരി 31 വരെയാണുള്ളത്.

Qatar Amir received Covid-19 vaccine
Author
Doha, First Published Dec 30, 2020, 9:23 PM IST

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൊവിഡ് 19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഫൈസര്‍-ബയോടെക് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വിവരം ചിത്രമുള്‍പ്പെടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് അമീര്‍ അറിയിച്ചത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചെന്നും കൊവിഡ് മഹാമാരിയില്‍ നിന്ന് എല്ലാവര്‍ക്കും സുരക്ഷയും സംരക്ഷണവും ലഭിക്കട്ടെയെന്ന് ആശംസിക്കുന്നതായും അമീര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. 

ഡിസംബര്‍ 23നാണ് രാജ്യത്ത് വാക്‌സിനേഷന്‍ ക്യാമ്പയിനിന്റെ ആദ്യ ഘട്ടം ആരംഭിച്ചത്. ഏഴ് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലൂടെയുള്ള വാക്‌സിനേഷന്റെ ഈ ഘട്ടം 2021 ജനുവരി 31 വരെയാണുള്ളത്. 70 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍,മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുക. 

Follow Us:
Download App:
  • android
  • ios