അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഇന്ത്യയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ഖത്തര്‍ അമീര്‍.
ദോഹ: അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അനുശോചിച്ചു. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമാണ് അമീർ അനുശോചന സന്ദേശം അയച്ചത്.
സൗഹൃദ രാജ്യമായ ഇന്ത്യയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച അമീർ, ഇന്ത്യയിലെ ജനങ്ങളുടെയും ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെയും വേദനയിൽ ഐക്യപ്പെടുന്നതായി പറഞ്ഞു. ഖത്തർ ഡപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയും ഇന്ത്യൻ പ്രസിഡന്‍റിനെയും പ്രധാനമന്ത്രിയേയും അനുശോചനം അറിയിച്ചു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ഇന്ത്യൻ പ്രധാനമന്ത്രിയ്ക്ക് അനുശോചന സന്ദേശമയച്ചു.
