തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലെ 10 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്.

ദോഹ: വേനല്‍ കടുത്തതോടെ ഖത്തറില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ഉച്ചവിശ്രമ സമയം പ്രഖ്യാപിച്ചു. ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം അനുവദിച്ചിട്ടുള്ളത്. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലെ 10 മണി മുതല്‍ ഉച്ച കഴിഞ്ഞ് 3.30 വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. നിര്‍ദ്ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona