Asianet News MalayalamAsianet News Malayalam

ഖത്തറില്‍ പുതിയ കറന്‍സികള്‍ എടിഎമ്മുകള്‍ വഴി ലഭ്യമാക്കിത്തുടങ്ങി

പുതിയ ഡിസൈനുകളിലുള്ള നോട്ടുകള്‍ കഴിഞ്ഞ ആഴ്‍ചയാണ് ഖത്തറില്‍ പുറത്തിറക്കിയത്. ഇതോടൊപ്പം 200 റിയാലിന്റെ പുതിയ നോട്ടുകളും ഇനി മുതല്‍ ലഭ്യമാവും. 64 തരത്തിലുള്ള സുരക്ഷാ സവിശേഷതകളോടെയാണ് പുതിയ നോട്ടുകളുടെ നിര്‍മാണം.

Qatar ATMs start issuing new banknotes
Author
Doha, First Published Dec 18, 2020, 10:03 PM IST

ദോഹ: ഖത്തര്‍ പുറത്തിറക്കിയ പുതിയ സീരീസിലുള്ള കറന്‍സി നോട്ടുകള്‍ ബാങ്കുകളുടെ എടിഎമ്മുകള്‍ വഴി ലഭ്യമായിത്തുടങ്ങി. രാജ്യം ദേശീയ ദിനം ആഘോഷിച്ച ഇന്നുമുതലാണ് നോട്ടുകളുടെ വിതരണവും തുടങ്ങിയത്.

പുതിയ ഡിസൈനുകളിലുള്ള നോട്ടുകള്‍ കഴിഞ്ഞ ആഴ്‍ചയാണ് ഖത്തറില്‍ പുറത്തിറക്കിയത്. ഇതോടൊപ്പം 200 റിയാലിന്റെ പുതിയ നോട്ടുകളും ഇനി മുതല്‍ ലഭ്യമാവും. 64 തരത്തിലുള്ള സുരക്ഷാ സവിശേഷതകളോടെയാണ് പുതിയ നോട്ടുകളുടെ നിര്‍മാണം. ഖത്തര്‍ ദേശീയ പതാക, ഖത്തരി സസ്യജാലങ്ങള്‍, ഖത്തരി വാസ്തുവിദ്യയെ പ്രതിനിധാനം ചെയ്യുന്ന അലങ്കരിച്ച ഗേറ്റ് എന്നിവയാണ് നോട്ടുകളുടെ മുന്‍വശത്തെ ഡിസൈനിലുള്ളത്. ഖത്തരി പാരമ്പര്യം, ഇസ്ലാമിക ചരിത്രം, സസ്യജീവജാലങ്ങള്‍, വിദ്യാഭ്യാസം, കായികം, സമ്പദ് വ്യവസ്ഥയുടെ പുരോഗതി എന്ന ഉള്‍ക്കൊള്ളുന്നതാണ് നോട്ടിന്റെ പിന്നിലെ ഡിസൈന്‍. 

കാഴ്ചശക്തിയില്ലാത്തവര്‍ക്ക് തൊട്ട് മനസ്സിലാക്കാന്‍ സാധിക്കുന്ന രീതിയിലാണ് നോട്ടിലെ മൂല്യങ്ങളും തിരശ്ചീന രേഖകളും അച്ചടിച്ചിരിക്കുന്നത്. നോട്ട് വെളിച്ചത്തില്‍ കാണിക്കുമ്പോള്‍ മുന്‍വശത്ത് അപൂര്‍ണമായ ആകൃതിയും പിന്നില്‍ കറന്‍സിയുടെ മൂല്യവും പ്രതിഫലിക്കും. ദേശീയ ചിഹ്നത്തിന്റെ വാട്ടര്‍മാര്‍ക്ക്, അക്കങ്ങളുടെ മൂല്യം എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios