Asianet News MalayalamAsianet News Malayalam

ന്യൂസീലന്‍ഡ് ഭീകരാക്രമണം; ശക്തമായി അപലപിച്ച് ഖത്തര്‍

ആരാധനായലങ്ങളെയും സമാധാനകാംക്ഷികളായ ജനങ്ങളെയും ലക്ഷ്യമിടുന്നതിനെ അംഗീകരിക്കാനാവില്ല. ഭീകരാക്രമണത്തിന് ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങളോടും ന്യൂസിലന്‍ഡ് ഭരണകൂടത്തോടും ജനങ്ങളോടും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അനുശോചനവും അറിയിച്ചിട്ടുണ്ട്.

Qatar Condemns Terrorist Attack on Mosques in New Zealand
Author
Doha, First Published Mar 17, 2019, 11:14 AM IST

ദോഹ: ന്യൂസീലന്‍ഡിലെ പള്ളികളിലുണ്ടായ തീവ്രവാദി ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തര്‍. എല്ലാ തരത്തിലുമുള്ള തീവ്രവാദത്തെയും ഭീകരവാദത്തെയും ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് ഖത്തര്‍ സ്വീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആരാധനായലങ്ങളെയും സമാധാനകാംക്ഷികളായ ജനങ്ങളെയും ലക്ഷ്യമിടുന്നതിനെ അംഗീകരിക്കാനാവില്ല. ഭീകരാക്രമണത്തിന് ഇരകളാക്കപ്പെട്ടവരുടെ കുടുംബങ്ങളോടും ന്യൂസിലന്‍ഡ് ഭരണകൂടത്തോടും ജനങ്ങളോടും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അനുശോചനവും അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios