ദോഹ: കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ അനുശോചനമറിയിപ്പ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി. വിമാനാപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും വേണ്ടി രാഷ്ട്രപതി രാം നാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഖത്തര്‍ അമീര്‍ സന്ദേശമയച്ചു. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്‍ദുല്ല ബിന്‍ ഹമദ് അല്‍ ഥാനിയും, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സമാനമായ സന്ദേശങ്ങളയച്ചു.