ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് നിലവില്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. 

ദോഹ: ഖത്തറിലേക്ക് വരുന്നവര്‍ക്കായുള്ള ഹോട്ടല്‍ ക്വാറന്റീന്‍ ബുക്കിങ് ഓഗസ്റ്റ് 31 വരെ നീട്ടി. പുതിയതായി രണ്ട് ഹോട്ടലുകള്‍ കൂടി ഡിസ്‍കവര്‍ ഖത്തര്‍ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ 62 ഹോട്ടലുകളിലായി 8886 മുറികളാണ് ക്വാറന്റീന്‍ ആവശ്യങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്. 2300 റിയാല്‍ മുതലാണ് നിരക്ക്.

ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് നിലവില്‍ ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനാണ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നുള്ള യാത്ര, ക്വാറന്റീന്‍ കാലയളവിലെ ഭക്ഷണം, പിസിആര്‍ പരിശോധന എന്നിവ അടക്കമുള്ള പാക്കേജുകളായാണ് ക്വാറന്റീന്‍ ബുക്ക് ചെയ്യാനാവുന്നത്. അതേസമയം ഖത്തറില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ വിദേശത്ത് പോയി മടങ്ങിയെത്തുമ്പോള്‍ ക്വാറന്റീനില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.