കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തേക്കുള്ള വിമാന സര്‍വീസിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയ ശേഷം വിവിധ രാജ്യങ്ങളുമായുള്ള എയര്‍ ബബ്ള്‍ കരാറുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. 

ദോഹ: ഇന്ത്യയ്ക്കും ഖത്തറിനും ഇടയില്‍ നിലവിലുള്ള എയര്‍ ബബ്‍ള്‍ കരാര്‍ ഒരു മാസത്തേക്ക് കൂടി നീട്ടി. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ കരാര്‍ ഓഗസ്റ്റ് അവസാനം വരെ പ്രാബല്യത്തിലുണ്ടാവും.

കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തേക്കുള്ള വിമാന സര്‍വീസിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയ ശേഷം വിവിധ രാജ്യങ്ങളുമായുള്ള എയര്‍ ബബ്ള്‍ കരാറുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. നേരത്തെ തുടര്‍ന്നു വന്നിരുന്ന അന്താരാഷ്‍ട്ര വിമാന വിലക്ക് ഓഗസ്റ്റ് 31 വരെ നീട്ടിക്കൊണ്ട് വെള്ളിയാഴ്‍ച സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. കാര്‍ഗോ വിമാനങ്ങള്‍ക്കും എയര്‍ ബബ്ള്‍ കരാറുകള്‍ പ്രകാരമുള്ള സര്‍വീസുകള്‍ക്കുമാണ് അനുമതി നല്‍കിയിട്ടുള്ളത്.