ട്രാന്‍സിറ്റ് യാത്രയും അനുവദിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ വഴി സ്വന്തം രാജ്യത്തെത്താം.

ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുണ്ടാക്കിയ എയര്‍ ബബിള്‍ കരാറിന്റെ കാലാവധി നീട്ടി നല്‍കിയതായി ഇന്ത്യന്‍ എംബസി. ജനുവരി 31 വരെ എയര്‍ ബബിള്‍ കാലാവധി നീട്ടിയതായി ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

ഡിസംബര്‍ 31 വരെയായിരുന്നു എയര്‍ ബബിള്‍ കരാര്‍ കാലാവധി. ഇതാണ് ഇപ്പോള്‍ 2021 ജനുവരി 31 വരെ നീട്ടിയത്. ട്രാന്‍സിറ്റ് യാത്രയും അനുവദിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലുള്ള ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ വഴി സ്വന്തം രാജ്യത്തെത്താം. നേപ്പാള്‍, ഭൂട്ടാന്‍ പൗരന്മാര്‍ക്കും ഇന്ത്യ-ഖത്തര്‍ ബബിള്‍ സൗകര്യം പ്രയോജനപ്പെടുത്താമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.