കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് ആയിരക്കണക്കിന് പേരെ ഇതിനോടകം തന്നെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.  

ദോഹ: ഖത്തറില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 861 പേര്‍ക്കെതിരെ നടപടിയെടുത്തു. ഉദ്യോഗസ്ഥര്‍ പിടികൂടിയ ഇവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.

മാസ്‍ക് നിര്‍ബന്ധമാക്കിയിട്ടുള്ള പൊതുസ്ഥലങ്ങളില്‍ അവ ധരിക്കാത്തതിനാണ് 734 പേര്‍ പിടിയിലായത്. സാമൂഹിക അകലം പാലിക്കാത്തതിന് 118 പേരും മൊബൈല്‍ ഫോണുകളില്‍ ഇഹ്‍തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഒന്‍പത് പേരും പിടിയിലായി. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് ആയിരക്കണക്കിന് പേരെ ഇതിനോടകം തന്നെ പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.