മുംബൈ:  മുംബൈയിലെ അദാനി ഇലക്ട്രിസിറ്റിയുടെ 25.1 ശതമാനം ഓഹരികള്‍ ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി വാങ്ങും. മുംബൈയില്‍ 30 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്ന അദാനി ഇലക്ട്രിസിറ്റിയുമായി 3200 കോടി രൂപയുടെ ഇടപാടിനാണ് ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി ഒരുങ്ങുന്നത്.

അദാനി ട്രാന്‍സ്‍മിഷന്‍ ലിമിറ്റഡ്, അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ്, ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി എന്നിവ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. കരാറിന്റെ ഭാഗമായി അദാനി പവര്‍ ലിമിറ്റഡ് വിതരണം ചെയ്യുന്ന വൈദ്യുതിയുടെ 30 ശതമാനം സോളാര്‍, കാറ്റ് എന്നിവയില്‍ നിന്ന് ഉത്പാദിപ്പിക്കും. 2023ഓടെ ഇത് നടപ്പാക്കാനാണ് ധാരണ. ഗ്രീന്‍ എനര്‍ജി ലക്ഷ്യം വെച്ചുള്ള മറ്റ് ചില പദ്ധതികളും ധാരണയുടെ ഭാഗമായുണ്ട്.