ഇ​ൻ​സ്റ്റ​ഗ്രാം പേജിലെ ചോദ്യങ്ങൾക്ക് ഉ​ത്ത​രം ന​ൽ​കി​ക്കൊ​ണ്ട് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. വിജയികൾക്ക് ലഭിക്കുക വിലയേറിയ സമ്മാനങ്ങൾ. 

ദോഹ: ബ​ലി​പെ​രു​ന്നാ​ളിനോടനുബന്ധിച്ച് രാജ്യത്തെ സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഈ​ദി​യ സ​മ്മാ​ന​ത്തി​നാ​യി മ​ത്സ​ര​മൊ​രു​ക്കി ഖ​ത്ത​ർ മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യം. മ​ന്ത്രാ​ല​യ​ത്തിൻറെ ഔ​ദ്യോ​ഗി​ക ഇ​ൻ​സ്റ്റ​ഗ്രാം പേ​ജ് വ​ഴി (albaladiya)യാണ് ​മത്സരം നട​ത്തു​ന്നത്.

ഇ​ൻ​സ്റ്റ പേ​ജി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കി​ക്കൊ​ണ്ട് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. ജൂ​ൺ ആ​റ് മു​ത​ൽ 11 വ​രെ​യാ​ണ് മ​ത്സ​രം. ഇ​ൻ​സ്റ്റ പേ​ജ് ഫോ​ളോ ചെ​യ്ത ശേ​ഷം, ദി​വ​സേ​ന പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ചോ​ദ്യ​ത്തി​ന് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഉ​ത്ത​രം ന​ൽ​ക​ണം. ഡയറക്റ്റ് മെസ്സേജ് (ഡി.എം) ആ​യാ​ണ് ഉ​ത്ത​രം അ​യ​ക്കേ​ണ്ട​ത്. വിജയികളാകുന്നവർക്ക് ​വില​പി​ടി​പ്പു​ള്ള സ​മ്മാ​ന​ങ്ങ​ൾ ലഭിക്കും. ആ​ദ്യം ശ​രി​യു​ത്ത​രം അ​യ​ക്കു​ന്ന​വ​രെയാകും വി​ജ​യിയായി തെരഞ്ഞെടുക്കുന്നത്. വിജയികളെ മെ​സേ​ജ് വ​ഴി ഇ​ൻ​സ്റ്റഗ്രാമിലൂടെ ത​ന്നെ അ​റി​യി​ക്കും. ഖ​ത്ത​റി​ലു​ള്ളവർക്ക് മാ​ത്ര​മാ​ണ് മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.