Asianet News MalayalamAsianet News Malayalam

ഖത്തറില്‍ 118 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 97 പേര്‍ സ്വദേശികളും 21 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

qatar reports 118 new covid cases on November 21
Author
Doha, First Published Nov 21, 2021, 11:09 PM IST

ദോഹ: ഖത്തറില്‍(Qatar) 118 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. 120 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ  239,587 പേരാണ് ആകെ രോഗമുക്തി നേടിയിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 97 പേര്‍ സ്വദേശികളും 21 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 611 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ  242,087 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 1,889 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 18,725 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ  2,946,167 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.  

ശമ്പളം നല്‍കാന്‍ വൈകിയ 314 കമ്പനികള്‍ക്കെതിരെ ഖത്തറില്‍ നടപടി

ദോഹ: ഖത്തറില്‍(Qatar) തൊഴില്‍ നിയമങ്ങള്‍(labour laws) ലംഘിച്ച 314  കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തൊഴില്‍ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 15 വരെയുളള കാലയളവിലാണിത്. കരാര്‍, പബ്ലിക് സര്‍വീസ് മേഖലകളിലാണ് നിയമ ലംഘനം നടത്തിയ കമ്പനികള്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് തൊഴില്‍ മന്ത്രാലയം(Ministry of Labour) വ്യക്തമാക്കി. 

പ്രവാസി തൊഴിലാളികളുടെ ശമ്പളമോ വേതനമോ നല്‍കുന്നതില്‍ കാലതാമസം വരുത്തുകയോ ഇവ നല്‍കാതിരിക്കുകയോ ചെയ്യുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനുള്ള 2004ലെ തൊഴില്‍ നിയമം നമ്പര്‍ 14 അടിസ്ഥാനമാക്കിയാണ് 314 കമ്പനികള്‍ക്കെതിരെയുള്ള നടപടി. പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ മന്ത്രാലയം വളരെയധികം ജാഗ്രത പുലര്‍ത്താറുണ്ട്. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തുന്നത് തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios