പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 43 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ദോഹ: ഖത്തറില്‍ (Qatar) 613 പേര്‍ക്ക് കൂടി കൊവിഡ്(covid) സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ഞായറാഴ്ചഅറിയിച്ചു. ചികിത്സയിലായിരുന്ന 1,035 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടി. ആകെ 3,41,590 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത്.

പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 570 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 43 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 656 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,50,801 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നിലവില്‍ 8,555 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ട്. 28,166 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തി. ഇതുവരെ 3,341,845 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ആരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടില്ല. നിലവില്‍ 40 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത്.

കൊവിഡ് വാക്‌സിന്‍; ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ 10 ലക്ഷം കടന്നു

ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്റെ(covid vaccine) ബൂസ്റ്റര്‍ ഡോസ് (booster dose)സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷം കടന്നതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 1,022, 567 പേരാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചിട്ടുള്ളത്. 

കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ട 12 വയസ്സിനും അതിന് മുകളിലുമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ 28 ആരോഗ്യ കേന്ദ്രങ്ങളിലും ലുസൈല്‍ ഡ്രൈവ് ത്രൂ സെന്ററുകള്‍, ഖത്തര്‍ വാക്‌സിനേഷന്‍ സെന്റര്‍ ഫോര്‍ ബിസിനസ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നിവിടങ്ങളിലും ബൂസ്റ്റര്‍ ഡോസുകള്‍ ലഭ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.