ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 410 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രലായം അറിയിച്ചു. അതേസമയം 426 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. ഒരു കൊവിഡ് മരണമാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,06,308 ആയി. ഇവരില്‍ 1,03,023 പേര്‍ക്കും ഇതിനോടകം രോഗം ഭേദമായി. 3131 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 132 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരെയാണ് പുതിയതായി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. രാജ്യത്ത് ഇതുവരെ 154 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ 4,38,990 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ ഇതുവരെ നടത്തിയതെന്നും പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.