ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ 'കോർട്ട് മസാദത്ത്' വഴിയാണ് ലേലം നടത്തുക.
ദോഹ: ഖത്തറിൽ പിടിച്ചെടുത്ത മൂന്ന് ആഢംബര വാഹനങ്ങളുടെ ലേലം ആഗസ്റ്റ് 13 ബുധനാഴ്ച നടക്കും. സുപ്രീം ജുഡീഷ്യറി കൗൺസിലും (എസ്.ജെ.സി) പബ്ലിക് പ്രോസിക്യൂഷനും സംയുക്തമായാണ് ലേലം നടത്തുന്നത്.
മെഴ്സിഡസ് ജി.ടി 53, ബിഎംഡബ്ല്യൂ എക്സ് 5, നിസാൻ പട്രോൾ എന്നീ ആഢംബര കാറുകളാണ് ലേലത്തിലുള്ളത്. കൗൺസിലിന്‍റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ 'കോർട്ട് മസാദത്ത്' വഴിയാണ് ലേലം നടത്തുക. ആപ്പ് വഴി മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ കഴിയൂ. വാഹനത്തിന്റെ പൂർണ്ണ വിശദാംശങ്ങൾ, നിബന്ധനകൾ, വ്യവസ്ഥകൾ എന്നിവ ആപ്പിൽ ലഭ്യമാകും. ദോഹ സമയം വൈകുന്നേരം നാല് മുതൽ ഏഴ് മണി വരെയാണ് ലേലം നടക്കുക. താല്പര്യമുള്ളവർക്ക് 'കോർട്ട് മസാദത്ത്' ആപ്പ് വഴി സാധുവായ ക്യുഐഡി നമ്പറും ഖത്തരി മൊബൈൽ ഫോൺ നമ്പറും നൽകി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം.
