Asianet News MalayalamAsianet News Malayalam

തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കി ഖത്തര്‍; നിയമം ലംഘിച്ചാല്‍ തടവും പിഴയും

ഈ നിയമപ്രകാരം അടിസ്ഥാന വേതനം 1000 റിയാലാണ്. ന്യായമായ ഭക്ഷണവും താമസസൗകര്യവും നല്‍കിയില്ലെങ്കില്‍ ഹൗസിങ് അലവന്‍സ് ഇനത്തില്‍ 500 റിയാലും ഭക്ഷണ അലവന്‍സായി 300 റിയാലും നല്‍കണം. 

qatar to ensure minimum wage for workers
Author
Doha, First Published Sep 8, 2020, 3:57 PM IST

ദോഹ: തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കി കൊണ്ടുള്ള ഖത്തറിലെ പുതിയ തൊഴില്‍ നിയമ വ്യവസ്ഥ ലംഘിക്കുന്നവര്‍ക്ക് 10,000 റിയാല്‍ പിഴയും ഒരു വര്‍ഷം വരെ തടവും ശിക്ഷ. ഭരണനിര്‍വ്വഹണ വികസന തൊഴില്‍ സാമൂഹിക മന്ത്രാലയത്തിലെ തൊഴില്‍ പരിശോധനാ വിഭാഗം മേധാനി ഫഹദ് അല്‍ ദോസരിയാണ് ഈ വിവരം പുറത്തുവിട്ടത്. 

മുമ്പ് നിയമലംഘകര്‍ക്ക് 6,000 റിയാല്‍ പിഴയും ഒരു മാസം വരെ തടവുമായിരുന്നു ശിക്ഷ. പ്രത്യേകം നിയമിക്കപ്പെട്ട സമിതിയും ഗവേഷണ കേന്ദ്രങ്ങളും ചേര്‍ന്ന് നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിയമം തയ്യാറാക്കിയതെന്ന് അല്‍ദോസരി അറിയിച്ചു. ഈ നിയമപ്രകാരം അടിസ്ഥാന വേതനം 1,000 റിയാലാണ്. ന്യായമായ ഭക്ഷണവും താമസസൗകര്യവും നല്‍കിയില്ലെങ്കില്‍ ഹൗസിങ് അലവന്‍സ് ഇനത്തില്‍ 500 റിയാലും ഭക്ഷണ അലവന്‍സായി 300 റിയാലും നല്‍കണം. 

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറുമാസത്തിന് ശേഷം നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ മിനിമം വേതനത്തില്‍ കൂടുതല്‍ ലഭിക്കുന്നവരെ പുതിയ നിയമം ബാധിക്കില്ല. മിനിമം വേതനം കാലാനുസൃതമായി പുതുക്കുന്നതിനും അവലേകനം ചെയ്യുന്നതിനുമായി മിനിമം വേജ് കമ്മറ്റി രൂപീകരിക്കും. 
 

Follow Us:
Download App:
  • android
  • ios