ഖത്തര്‍: ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ജേതാക്കളായ ഖത്തര്‍ ടീമിന് നാട്ടിൽ ഗംഭീര വരവേല്‍പ്പ്. ദോഹയിൽ വിമാനം ഇറങ്ങിയ താരങ്ങളെ സ്വീകരിക്കാന്‍ ഖത്തര്‍ അമീര്‍ ഷേഖ് തമീം ബിന്‍ ഹമദ് ആൽഥാനി നേരിട്ടെത്തി. നൂറുകണക്കിന് ആരാധകരും വിമാനത്താവളത്തില്‍ കാത്തുനിന്നു. 

തുറന്ന ബസിൽ നഗരം ചുറ്റിയ താരങ്ങള്‍, രാജ്യത്തിന്‍റെ ആദരത്തിന് നന്ദി അറിയിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന ഫൈനലില്‍ ജപ്പാനെ അട്ടിമറിച്ചാണ് ഖത്തര്‍ ആദ്യമായി ഏഷ്യന്‍ ജേതാക്കളായത്. 2022ലെ ലോകകപ്പിന് വേദിയാകാന്‍ ഒരുങ്ങുന്ന ഖത്തറിന് ഏഷ്യന്‍ കപ്പ് കിരീടനേട്ടം വലിയ ഊര്‍ജ്ജമാണ്.