Asianet News MalayalamAsianet News Malayalam

ഖത്തറില്‍ ക്വാറന്റീന്‍ നിബന്ധന ഡിസംബര്‍ 31 വരെ നീട്ടി

ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ 1950 ഖത്തര്‍ റിയാല്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ 6,168 റിയാല്‍ വരെയുള്ള മുറികള്‍ ലഭ്യമാണ്. ഒരാള്‍ക്ക് ഏഴ് ദിവസത്തേക്കുള്ള നിരക്കാണിത്. മൂന്ന് നേരത്തെ ഭക്ഷണം, വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്ര എന്നിവ ഉള്‍പ്പെടെയാണിത്. 

Quarantine requirements  in Qatar extended to December 31
Author
Doha, First Published Oct 14, 2020, 6:02 PM IST

ദോഹ: ഖത്തറിലേക്ക് വരുന്ന എല്ലാവര്‍ക്കും ബാധകമായ ക്വാറന്റീന്‍ നിബന്ധനകള്‍ ഡിസംബര്‍ 31 വരെ നീട്ടി. സ്വദേശികളും സ്ഥിരതാമസക്കാരും വിസയുള്ള മറ്റുള്ളവരുമെല്ലാം ഡിസംബര്‍ 31 വരെ രാജ്യത്ത് പ്രവേശിക്കുകയാണെങ്കില്‍ ക്വാറന്റീനില്‍ കഴിയണമെന്ന് ഡിസ്‍കവര്‍ ഖത്തര്‍ വെബ്സൈറ്റിലൂടെയാണ് അറിയിച്ചത്. ഇതോടെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്കുള്ള ക്വറന്റീന്‍ ഹോട്ടല്‍ ബുക്കിങ് ഡിസ്‍കവര്‍ ഖത്തര്‍ വെബ്സൈറ്റില്‍ ആരംഭിക്കുകയും ചെയ്‍തു.

ത്രീ സ്റ്റാര്‍ ഹോട്ടലുകളില്‍ 1950 ഖത്തര്‍ റിയാല്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ 6,168 റിയാല്‍ വരെയുള്ള മുറികള്‍ ലഭ്യമാണ്. ഒരാള്‍ക്ക് ഏഴ് ദിവസത്തേക്കുള്ള നിരക്കാണിത്. മൂന്ന് നേരത്തെ ഭക്ഷണം, വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്കുള്ള യാത്ര എന്നിവ ഉള്‍പ്പെടെയാണിത്. നേരത്തെ ഒക്ടോബര്‍ 31 വരെയായിരുന്നു ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിരുന്നത്. കൊവിഡ് രോഗബാധ കുറഞ്ഞ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഒരാഴ്‍ച വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞാവും. എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ സ്വന്തം ചെലവില്‍ ക്വാറന്റീനില്‍ കഴിയണം. ഡിസ്കവര്‍ ഖത്തര്‍ വെബ്സൈറ്റിലൂടെത്തന്നെ ഇതിനായി ഹോട്ടലുകള്‍ ബുക്ക് ചെയ്യുകയും വേണം.

Follow Us:
Download App:
  • android
  • ios