മസ്‌കറ്റ്: സുപ്രീം കമ്മറ്റി തീരുമാനങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി സംഘടിപ്പിച്ച റെസ്റ്റോറന്റില്‍ റെയ്ഡ്. മസ്‌കറ്റ് മുന്‍സിപ്പാലിറ്റിയാണ് പരിശോധന നടത്തിയത്. റെസ്‌റ്റോറന്റ് ഉടമയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുന്‍സിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. 

കൊവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട സുപ്രീം കമ്മറ്റി തീരുമാനങ്ങള്‍ ലംഘിച്ച് നിശാ പാര്‍ട്ടി സംഘടിപ്പിച്ച മത്ര വിലായത്തിലെ റെസ്റ്റോറന്റില്‍ പരിശോധന നടത്തിയെന്നും നിയമനടപടികളെടുക്കുമെന്നും മുന്‍സിപ്പാലിറ്റി പ്രസ്താവനയില്‍ അറിയിച്ചു.കൊവിഡിന്റെ പശ്ചാത്തലത്തിൽ  കൂട്ടായ്‍മകളും  വിവാഹ ചടങ്ങുകളും ഉൾപ്പെടെ എല്ലാത്തരം സമ്മേളനങ്ങളും ഒമാൻ നിരോധിച്ചിരുന്നു.