സൗദിയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ കേന്ദ്രം
ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്.

റിയാദ്: സൗദി അറേബ്യയുടെ പല ഭാഗങ്ങളിലും തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയാണുള്ളത്.
ജിസാന്‍, അസീര്‍, അല്‍ ബാഹ, മക്ക എന്നിവിടങ്ങളില്‍ തിങ്കളാഴ്ച മഴയ്ക്ക് സാധ്യതയുണ്ട്. അല്‍ ബാഹ, മക്ക, മദീന, തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, ഖസീം എന്നിവിടങ്ങളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ജിദ്ദ, ബഹ്റ, റാബിഗ്, ഖുലൈസ്, അല്‍ ലെയ്ത്, അല്‍ ഖുനാഫിദ് എന്നിവിടങ്ങളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. ഇതിന് പുറമെ യാമ്പു, അല്‍ അയ്സ്, ബാദ്ര്‍, വാദി അല്‍ ഫറ, ഉമുജ്, അല്‍ വാജ് എന്നിവിടങ്ങളില്‍ ചൊവ്വാഴ്ചയും മക്ക, തായിഫ്, അല്‍ ജുമും, അല്‍ കമില്‍, അല്‍ അര്‍ദിയാത്ത്, മയ്സാന്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ചയും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ബുധൻ, വ്യാഴം ദിവസങ്ങളിൽ, കിഴക്കൻ പ്രദേശങ്ങളായ ജുബൈൽ, ദമ്മാം, അബ്‌ഖൈഖ്, അൽഅഹ്‌സ, അൽഉദയ്ദ്, അൽഖോബർ എന്നിവടങ്ങളിലും റിയാദിലെ ഷഖ്‌റ, അൽദവാദ്മി, അഫീഫ്, താദിഗ്, അൽഘട്ട്, അൽസുൽഫി, അൽ മജ്മഅ, അൽഖുവയ്യ, മക്ക അൽമുക്കറമ, അൽഖുർമ, തുറാബ, റാനിയ, അൽമുവൈഹ് എന്നിവടങ്ങളിലും മഴ പെയ്യും.
Read Also - വന്‍ തൊഴിലവസരം! വിവിധ തസ്തികകളില്‍ നൂറുകണക്കിന് ഒഴിവുകള്‍, വമ്പന്‍ റിക്രൂട്ട്മെന്‍റുമായി പുതിയ എയര്‍ലൈന്‍
നിയമലംഘകരെ കണ്ടെത്താന്‍ വ്യാപക പരിശോധന; ഒരാഴ്ച്ചക്കിടെ 7,800 പ്രവാസികളെ നാടുകടത്തി
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമ ലംഘകരെ കണ്ടെത്താൻ കർശന പരിശോധന തുടരുന്നു. ഒരാഴ്ച്ചക്കിടെ ഇത്തരത്തിൽ നിയമങ്ങള്‍ ലംഘിച്ച 17,300 പേർ പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിവിധ സുരക്ഷാ വിഭാഗങ്ങൾ ചേർന്നാണ് പരിശോധന നടത്തിയത്. താമസ നിയമ ലംഘനം നടത്തിയ 10 ,000, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,900, തൊഴിൽ നിയമ ലംഘനം നടത്തിയ 2,611 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ കണക്ക്.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 626 പേർ അറസ്റ്റിലായത്. ഇവരിൽ 57 ശതമാനം യമനികളും 40 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റു രാജ്യക്കാരുമാണ്. 24 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തികൊണ്ടുവരികയും അവർക്ക് അഭയം നൽകുകയും നിയമലംഘനത്തിന് കൂട്ട് നിൽക്കുകയും ചെയ്ത ഒമ്പത് പേരും അറസ്റ്റിലായിട്ടുണ്ട്.
ആകെ 51,000 ത്തോളം നിയമലംഘകർ നിലവിൽ ചട്ടങ്ങൾ ലംഘിച്ചതിന് നടപടികൾക്ക് വിധേയരായിട്ടുണ്ട്. 44,000 നാടുകടത്തുന്നതിനുവേണ്ടി അവരുടെ യാത്രാരേഖകൾ ശരിയാക്കാൻ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് കൈമാറി. 1,800 പേരെ യാത്രാറിസർവേഷൻ പൂർത്തിയാക്കാനും ശിപാർശ ചെയ്തു. 7,800 ഓളം നിയമലംഘകരെ ഇതിനകം നാടുകടത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ᐧ