Asianet News MalayalamAsianet News Malayalam

ഒമാനില്‍ തിങ്കളാഴ്ച വരെ ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരമാലകള്‍ ഒന്നര  മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിക്കുവാനും കടല്‍ പ്രക്ഷുബ്ധമാകുവാനും സാധ്യതയുണ്ട്.

rain and wind expects in oman till monday
Author
Muscat, First Published May 7, 2021, 7:06 PM IST

മസ്കറ്റ്: ഒമാനിലെ മുസാന്ദം ഗവര്‍ണറേറ്റിലും അല്‍ ഹാജര്‍ പര്‍വ്വതനിരകളിലും വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, മസ്‌കറ്റ്, തെക്കന്‍ ശര്‍ഖിയ എന്നിവടങ്ങളിലും ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗം. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം മൂലമാണ് കാലാവസ്ഥയിലുള്ള ഈ വ്യതിയാനമെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന്റെ ഫലമായി ഇന്ന് മുതല്‍  തിങ്കളാഴ്ച വരെ ( മെയ് 10) വരെ ഇടിയോടുകൂടിയ  മഴയ്ക്ക് സാധ്യതയുണ്ട്. മഴ മൂലം തെക്കന്‍ ശര്‍ഖിയ,   ദോഫാര്‍, അല്‍ വുസ്ത എന്നിവടങ്ങളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുമെന്നും അറിയിപ്പില്‍ പറയുന്നു. തിരമാലകള്‍ ഒന്നര  മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിക്കുവാനും കടല്‍ പ്രക്ഷുബ്ധമാകുവാനും സാധ്യതയുണ്ട്.
rain and wind expects in oman till monday

പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാര്‍ഷിക, മത്സ്യ മന്ത്രാലയം മുന്നറിയിപ്പ് പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്. വാഹനങ്ങള്‍ വാദികള്‍ മുറിച്ചു കടക്കുന്നത് സുരക്ഷാനിര്‍ദേശം അനുസരിച്ചു മാത്രം ആയിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

Follow Us:
Download App:
  • android
  • ios