യുഎഇയില്‍ മൂന്നാം ദിവസവും കനത്ത മഴ പെയ്തു. രാജ്യത്തെ പല സ്ഥലങ്ങളില്‍ വ്യത്യസ്ത തീവ്രതയില്‍ മഴ ലഭിച്ചു. 

അബുദാബി: യുഎഇയില്‍ മൂന്നാം ദിവസവും പല സ്ഥലങ്ങളിലും മഴ ലഭിച്ചു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും നേരിയതോ കനത്ത മഴയോ ലഭിച്ചു. ബലിപെരുന്നാൾ അവധി ദിവസങ്ങളില്‍ കനത്ത ചൂടിന് ആശ്വാസമാകുകയാണ് മഴ. ഫുജൈറയിലെ വാദി അല്‍ സിദ്റിലടക്കം കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥ കേന്ദ്രം റിപ്പോര്‍ട്ട് ചെയ്തു.

റാസല്‍ഖൈമയിലെ മസാഫി, ഷാര്‍ജയിലെ ഖോര്‍ഫക്കാന്‍ റോഡ്, വാദി ഷീസ് എന്നിവിടങ്ങളില്‍ മഴ പെയ്തു. ശനിയാഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തതിനെ തുടര്‍ന്ന് ചെറിയ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെടുകയും വാദികള്‍ നിറഞ്ഞൊഴുകുകയും ചെയ്തു. കനത്ത ചൂടില്‍ ആശ്വാസമാകുകയാണ് മഴ. മഴ പെയ്തതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിന്‍റെ വീഡിയോ സ്റ്റോം സെന്‍റര്‍ എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്.

Scroll to load tweet…