യുഎഇയുടെ വിവിധ മേഖലകളിൽ മഴ. ശക്തമായ കാറ്റിന്റെയും ആലിപ്പഴ വർഷത്തിന്റേയും അകമ്പടിയോടെയാണ് മഴ പെയ്തത്. ചൂട് പൂർണമായും പിൻവാങ്ങി തണുപ്പ് കാലമെത്തുന്നതിന്റെ മുന്നോടി കൂടിയാണ് ഇപ്പോഴത്തെ മഴ.

ദുബൈ: ചൂട് പിൻവാങ്ങി പുതിയ സീസൺ വരവായെന്നറിയിച്ച് യുഎഇയുടെ വിവിധ മേഖലകളിൽ മഴ. ശക്തമായ കാറ്റിന്റെയും ആലിപ്പഴ വർഷത്തിന്റേയും അകമ്പടിയോടെയാണ് മഴ പെയ്തത്. വേനൽച്ചൂടിൽ നിന്ന് വടക്കൻ എമിറേറ്റുകളെ തണുപ്പിച്ചുകൊണ്ടാണ് മഴയെത്തിയത്. ഹത്ത റോഡിലെ അൽ വതൻ സ്ട്രീറ്റിലുൾപ്പടെ ആലിപ്പഴ വർഷമുണ്ടായി. റാസ് അൽ ഖൈമയിൽ ഷൗഖ, ഷാർജ അൽ മദാം, അഖ്ദർ, മലീഹ എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തു. അൽ ഐനിന്റെ ഭാഗങ്ങളിലും മഴയുണ്ടായി. ദുബൈ, ഷാർജ, അൽ ഐൻ എന്നിവിടങ്ങളിൽ നേരത്ത കാലാവസ്ഥാ കേന്ദ്രം മഴ സാധ്യതാ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ നഗരങ്ങളിലേക്ക് മഴ ലഭിച്ചില്ല. ചൂട് പൂർണമായും പിൻവാങ്ങി തണുപ്പ് കാലമെത്തുന്നതിന്റെ മുന്നോടി കൂടിയാണ് ഇപ്പോഴത്തെ മഴ.

YouTube video player